കല്ലമ്പലം: ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവഗിരി യൂണിയനു കീഴിൽ ഒരു ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി 250 മാസ്‌കുകൾ യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ കല്ലമ്പലം എസ്.ഐയ്‌ക്ക് കൈമാറി. യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, ശിവഗിരി യൂണിയൻ പ്രതിനിധി ശിവകുമാർ, വർക്കല യൂത്ത് മൂവ്മെന്റ് ചെയർമാൻ അനൂപ് വെന്നികോട്, കൺവീനർ രാജു പനയറ, കോ ഓർഡിനേറ്റർ ബോബി വർക്കല, വൈസ് ചെയർമാൻ സനിൽ വലയന്റകുഴി തുടങ്ങിയവർ പങ്കെടുത്തു.