vld2-

വെള്ളറട: കോവിഡ് കാലത്ത് കിട്ടിയ അവധി ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ കൊണ്ട് വിവിധ കലാരൂപങ്ങൾ തീർക്കുകയാണ് വെള്ളറട കൂതാളി വെള്ളരിക്കുന്ന് ആഷിക് ഭവനിൽ റോബർട്ട് ഷീബ സെലിൻ ദമ്പതികളുടെ മകൾ പത്താം ക്ളാസ് വിദ്യാ‌ർത്ഥിനിയുമായ അക്ഷയ ആർ.എസ്. ഉപയോഗിച്ചശേഷം കളയുന്ന കുപ്പികളും ന്യൂസ് പേപ്പറും പശയും ഉണ്ടെങ്കിൽ അക്ഷയയുടെ കൈകളിൽ വിവിധ പൂക്കളും സൈക്കിളുകളും അലങ്കാര വസ്തുക്കളും രൂപം കൊള്ളും. പൂർണ്ണമായും ന്യൂസ് പേപ്പറും പശയും നൂലും ഉപയോഗിച്ച് സൈക്കിളും കുപ്പികളിൽ പൂക്കളും പെയിന്റ് ഉപയോഗിച്ചുള്ള വിവിധ അലങ്കാരങ്ങളും വരുത്തുകയാണ് അക്ഷയ.