mullapally

തിരുവനന്തപുരം: സ്‌പ്രിൻക്ളർ വിവാദത്തിൽ ഐ.ടി സെക്രട്ടറിയെ ബലിയാടാക്കി തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിവാദമുണ്ടായപ്പോൾത്തന്നെ ഇടപാടിന്റെ യഥാർത്ഥ സൂത്രധാരനായ മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറിയുടെ തലയിൽ കുറ്റം ചാരി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ലാവ്‌ലിൻ അഴിമതിക്കേസിലും സമാനമായ രീതിയിൽ ഉദ്യോഗസ്ഥരെ കരുവാക്കി സുരക്ഷിതനാകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്‌പ്രിൻക്ളറിൽ സ്വയം കുറ്റമേറ്റെടുക്കാൻ ശ്രമിക്കുന്ന ഐ.ടി സെക്രട്ടറിക്കും ഈ ഉദ്യോഗസ്ഥരുടെ വിധിയാണ് വരാൻ പോകുന്നതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു...