flights

ദുബായ്: യു.എ.ഇ അർപ്പണമനോഭാവത്തിൽ മുന്നിൽ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. യു.എ.എയിൽ ജോലി ചെയ്തു വന്ന 5185 വിദേശികളെ സ്വന്തം വിമാനത്തിൽ അവരവരുടെ രാജ്യത്ത് എത്തിച്ചു. സ്വന്തം വിമാനത്തിലല്ലാതെ 22,900 വിദേശ പൗരന്മാരെ തിരിച്ചയച്ചതായും കൂടുതൽ പേരെ മടക്കി അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും യു.എ.ഇ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്ത്യ അനുമതി നൽകാത്തതിനാൽ ഇന്ത്യാക്കാർ മടങ്ങാനാവാതെ വിഷമിക്കുകയാണ്. ഇതിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്നവരെ സ്കൂളുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.