വിതുര: തൊളിക്കോട് തുരുത്തിയിൽ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നിർമ്മാണത്തിലേർപ്പെട്ടിരുന്ന മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. തൊളിക്കോട് സ്വദേശി സിദ്ദിഖ് (36), കൊല്ലം കടയ്ക്കൽ സ്വദേശി അർഷാദ് (37), കല്ലറ കുറുമ്പയംസ്വദേശി ഷാജി (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 110 ലിറ്റർ കോട, നാല് ലിറ്റർ ചാരായം, ഇരുപതിനായിരം രൂപയോളം വിലയുള്ള വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഷാജി ചന്ദനത്തടി കേസിലും പ്രതിയാണ്. റെയ്ഡിന് നെടുമങ്ങാട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ കെ. ബിജുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജി വിഷ്ണു, സജിത്ത് എന്നിവർ നേതൃത്വം നൽകി.