നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സബ് ഡിവിഷനു കീഴിൽ കൊവിഡ് പ്രതിരോധ ഡ്യുട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്നതിനായി റിട്ട.സി.ഐ എം.ജെ. രാജേന്ദ്രനും ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശ്രീധരനും നൽകിയ തണ്ണിമത്തനും കുടിവെള്ളവും സി. ദിവാകരൻ എം.എൽ.എയിൽ നിന്ന് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഏറ്റുവാങ്ങി. നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത്ത് ബോസ്, ജില്ലാ പ്രസിഡന്റ് ഷിജു റോബർട്ട്, ട്രാഫിക് എസ്.ഐ ഷറഫുദ്ദീൻ, പൊലീസ് സംഘടന നേതാക്കളായ ഗോപകുമാർ, ദീപു തുടങ്ങിയവർ പങ്കെടുത്തു.