നെടുമങ്ങാട്: സി.പി.ഐ കരുപ്പൂര് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് നഗരസഭ കമ്മ്യൂണിറ്റി കിച്ചണിൽ പലവ്യഞ്ജനവും പച്ചക്കറികളും കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. മഹേന്ദ്രൻ ആചാരി എന്നിവരിൽ നിന്നും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സാധനങ്ങൾ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, എ.ഐ.വൈ.എഫ് നെടുമങ്ങാട് മേഖല സെക്രട്ടറി സി.എസ്. സച്ചിൻ, ഉഴപ്പാകോണം സന്തോഷ്, ഭുവനേന്ദ്രൻ നായർ, എസ്. കണ്ണൻ, ഷഫീർ. എസ് വൈദ്യർ തുടങ്ങിയവർ പങ്കെടുത്തു.