കോവളം: ബി.ജെ.പി കോവളം ഏരിയാ കമ്മിറ്രിയുടെയും കൗൺസിലർ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ സംഭരിച്ച ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ബൂത്ത് പ്രസിഡന്റ് കമലാലയം രാധാകൃഷ്‌ണന് നൽകി നിർവഹിച്ചു. ബി.ജെ.പി കിസാൻ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ വെങ്ങാനൂർ ഗോപകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ, രാകേഷ് മംഗ്ലാവിൽ, അരുൺചന്ദ്രൻ, സുബോധ്, രാഹുൽ, വിനോദ്കുമാർ, ഷാജി, ബിജു, മണിക്കുട്ടൻ, ഗോകുൽ ജി.കെ, സുരേഷ് കുമാർ, പ്രമോദ് എന്നിവർ പങ്കെടുത്തു.