പൂവാർ: ജില്ലാ ഉപഭോക്തൃ സമിതി തിരുപുറം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണം ചെയ്‌തു. പഴയകട ജംഗ്ഷനിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമാണ് മാസ്‌കുകൾ നൽകിയത്. യുണിറ്റ് പ്രസിഡന്റ് തിരുപുറം സതീഷ് കുമാർ, സെക്രട്ടറി അരുമനായകം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി. വിൽസൺ, മുൻ താലൂക്ക് സെക്രട്ടറി ഹരികുമാർ, യൂണിറ്റ് വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.