തിരുവനന്തപുരം: സ്‌പ്രിൻക്ളർ ഡാറ്റാ കൈമാറ്റത്തിലൂടെ വ്യക്തികളുടെ സമ്മതമില്ലാതെ വിവരങ്ങൾ അനർഹരുടെ കൈകളിൽ എത്തുന്നതിലുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. ഡാറ്റാ മൈനിംഗ്,​ നിർമ്മിത ബുദ്ധി
തുടങ്ങിയ സാധ്യതകൾ ഉപയോഗിച്ച് കുത്തക കമ്പനികൾക്ക് കോടികൾ കൊയ്യാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.