sambharam

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് റൂറൽ പൊലീസ് ഇന്നലെ 320 കേസുകളിലായി 319 പേരെ അറസ്‌റ്റുചെയ്‌തു. 230 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തതായും ജില്ലാപൊലീസ് മേധാവി ബി. അശോകൻ അറിയിച്ചു. അയിരൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുട്ടപ്പലം ചാവടിമുക്കിൽ വ്യാജവാറ്റ് നിർമ്മിച്ച വേളാങ്കണ്ണി അനിൽ എന്ന അനിൽകുമാറിനെ ഒന്നര ലിറ്റ‌ർ വ്യാജചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടി. കാട്ടാക്കട കീഴാറൂർ ആറ്റുപുറമ്പോക്കിൽ കുഴിച്ചിട്ടിരുന്ന 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.