നെടുമങ്ങാട്: അരുവിക്കര ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് സമാഹരിച്ച തുക കരയോഗം പ്രസിഡന്റ് വി. രാജേന്ദ്രൻ നായരും സെക്രട്ടറി എൻ. വിശ്വംഭരൻ നായരും ചേർന്ന് കമ്മ്യുണിറ്റി കിച്ചൺ ചെയർമാൻ വി. വിജയൻ നായർക്ക് കൈമാറി. ഡയറക്ടർ സി. സജീവ്കുമാർ, കരയോഗം വൈസ് പ്രസിഡന്റ് സതീഷ് ബാബു, ട്രഷറർ എൻ. ജനാർദ്ദനൻ നായർ, ജോയിന്റ് സെക്രട്ടറി എസ്. മോഹൻകുമാർ, ക്ഷേമനിധി കൺവീനർ എ. രാധാകൃഷ്ണൻ നായർ, ആർ. രാഘുനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.