തിരുവനന്തപുരം: സി.പി.ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയറ്റുകുപ്പ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറിയും നൽകി. പയറ്റുകുപ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നേമം മണ്ഡലം അസി. സെക്രട്ടറി കാലടി ജയചന്ദ്രൻ, മണ്ഡലം കമ്മറ്റിയംഗം കൊഞ്ചിറവിള ഗോപു, ആറ്റുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുകാൽ ജി. കുമാരസ്വാമി, അഡ്വ. വി.ആർ. ബിജു, എൽ.സി മെമ്പർ സ്മിനു, കൊഞ്ചിറവിള ബ്രാഞ്ച് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ചിറമുക്ക് ബ്രാഞ്ച് സെക്രട്ടറി ഷൈജു എന്നിവർ ചേർന്ന് കളിപ്പാൻകുളം വാർഡ് കൗൺസിലർ റസിയ ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ, സബിത, പ്രവീൺ എന്നിവർക്ക് ഇവ കൈമാറി.