unda

തിരുവനന്തപുരം : നേമത്തിന് സമീപം കരുമത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ട കണ്ടെത്തി. ഇന്നലെ രാവിലെ ഏഴരയോടെ പ്രദേശ വാസികളാണ് റോഡരികിൽ ഒരു വെടിയുണ്ട കിടക്കുന്നത് ആദ്യം കണ്ടത്. പൊലീസിന്റെ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു.

സംഭവത്തിൽ നേമം എസ്. ഐയുടെ നേതൃത്തിൽ അന്വേഷണം ആരംഭിച്ചു. 303 റൈഫിൾ വിഭാഗത്തിൽപ്പെട്ട വെടിയുണ്ടയാണെന്നാണ് പ്രാഥമിക വിവരം. വിദഗ്ദ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകയുള്ളൂവെന്ന് നേമം സി.ഐ വ്യക്തമാക്കി.

നേരത്ത തിരുവനന്തപുരം എ. ആർ ക്യാമ്പിൽ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നേമത്ത് നിന്നും വെടിയുണ്ട കണ്ടെത്തിയിരിക്കുന്നത്.. അതേസമയം വെടിയുണ്ടകൾ നഷ്ടപ്പെട്ടില്ലെന്നാണ് പൊലീസ് വാദം. കൊല്ലം കുളത്തൂർപ്പുഴയിൽ നിന്ന് വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.