തിരുവനന്തപുരം: സ്‌പ്രിൻക്ളർ ഇടപാടിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. അഴിമതി പുറത്തായപ്പോൾ കുറ്റക്കാരൻ ഐ.ടി സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.