കൊല്ലം: പ്രമുഖ കോൺട്രാക്‌ടറും വ്യാപാരിയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലറുമായിരുന്ന കൊല്ലം പള്ളിത്തോട്ടം കൗമുദി നഗർ, വിളക്കുന്തറ വീട്ടിൽ എൻ.രാജൻ (92) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ കിളികൊല്ലൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. കെ.എസ്.ഇ.ബിയിലെ ഉദ്യോഗം രാജിവച്ചാണ് കോൺട്രാക്‌ടറായത്. പിന്നീട് അരി മൊത്ത വ്യാപാരത്തിലേക്ക് തിരിഞ്ഞു. മൺറോത്തുരുത്തിലെ പ്രസിദ്ധമായ വിളക്കുന്തറ കുടുംബാംഗമാണ്. വിളക്കുന്തറ എൻ. രാജൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിളക്കുന്തറയിൽ ഓയിൽ മിൽസ്, ഹോട്ടൽ രാജ് ഇന്റർനാഷണൽ, കാരാളി മുക്ക് പോപ്പുലർ ടൈൽസ് എന്നിവയുടെ സ്ഥാപകനാണ്.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കമ്മിറ്റി അംഗം, പള്ളിത്തോട്ടം ശാഖാ ഭാരവാഹി, എസ്.എൻ ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെ സന്ധ്യയോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സുലോചന (റിട്ട. ഹെഡ്മിസിട്രസ്, ചെമ്മക്കാട് എച്ച്.എസ്). മക്കൾ: ലത രാംനാഥ്, ലീന സുനിൽ. മരുമക്കൾ: ഡോ. രാംനാഥൻ (സൈക്യാട്രി വിഭാഗം, മെഡിസിറ്റി, കൊല്ലം), പരേതനായ പന്തളം സുനിൽ. ചെറുമക്കൾ: വിഷ്ണു സുനിൽ പന്തളം (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), ഡോ. കാർത്തിക്, ഡോ. കാർത്തിക.