കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് പത്മവിലാസത്തിൽ പരേതനായ എൻ. സദാശിവന്റെയും ജി. ഉത്തരാദേവിയുടെയും മകൻ നിത്യാനന്ദ് സദാശിവൻ (50) യു.എസിലെ മിഷിഗണിൽ നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 'വിദഗ്ദ്ധ' ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചാത്തന്നൂർ കെ.എസ് ഗംഗാധരൻ വൈദ്യരുടെ ചെറുമകനാണ്. സംസ്കാരം പിന്നീട് മിഷിഗണിൽ. ഭാര്യ: സംഗീത. മക്കൾ: ഗൗതം, അലീന.