bibin-raj

നെയ്യാറ്റിൻകര: ചാരായം ചില്ലറ വിൽപന നടത്തിവന്ന യുവാവിനെ നെയ്യാറ്റിൻകര എക്‌സൈസ് സംഘം പിടികൂടി. പാറശാല നെടുവാൻവിള മച്ചിങ്ങാത്തോട്ടം വീട്ടിൽ ബിബിൻരാജ് (32) ആണ് പിടിയിലായത്. ഇയാളുടെ സഹായി പാറശാല സമുദായപ്പറ്റ് ലക്ഷം വീട്ടിൽ കുയിലൻ എന്ന് വിളിക്കുന്ന ശ്രീകുമാർ ഓടി രക്ഷപ്പെട്ടു. പാറശാല പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ കേന്ദ്രീകരിച്ച് ചാരായം വിൽപന നടത്തുന്നതായി നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എൽ. ഷിബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബിബിൻരാജിന്റെ കൈവശം ഉണ്ടായിരുന്ന ഒരു ലിറ്റർ ചാരായവും കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ രാജോഷ് കുമാർ, ഷാജികുമാർ, സി.ഇ.ഒമാരായ നന്ദകുമാർ, സുരേഷ് കുമാർ, രാജേഷ് ഖന്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.