ramani-63

കൊട്ടാരക്കര: വീട്ടമ്മയെ ക്ഷേത്രത്തിന്റെ സ്റ്റേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ പുല്ലാമല മേലേവിള വീട്ടിൽ രമണിയാണ് (63) മരിച്ചത്. പുല്ലാമല ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ സ്റ്റേജിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗത്തിന്റെ അവശതകൾ ഉണ്ടായിരുന്നതിനാലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പുത്തൂർ പൊലീസ് കേസെടുത്തു.