vs-sivakumar

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി കൈമാറണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.

കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കാലവർഷം ആരംഭിക്കുന്നതിന് നാലു മാസം മുമ്പുതന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും ആവശ്യമായ ഫണ്ട് കൈമാറിയില്ലെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകും. മഴക്കാലപൂർവ ശുചീകരണത്തിന് വാർഡൊന്നിന് 25000 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ ഈ തുക ഉടൻ നൽകാതിരുന്നാൽ ശുചീകരണപ്രവർത്തനങ്ങൾ സ്തംഭിക്കുകയും പകർച്ചവ്യാധി വ്യാപനം കേരളത്തിൽ വലിയ ആരോഗ്യ പ്രശ്നമായി മാറുകയും ചെയ്യുമെന്ന് ശിവകുമാർ പറഞ്ഞു.