തിരുവനന്തപുരം: ലോക്ക് ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുമ്പോൾ ഒാൺലൈൻ വ്യാപാരം നടത്താൻ അനുമതി നൽകിയ ഉത്തരവ് തിരുത്തിയ കേന്ദ്രസർക്കാർ നടപടിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു. അവശ്യസാധനങ്ങളുടെ വിൽപ്പന മാത്രമായി ഒാൺലൈൻ വ്യാപാരത്തെ പരിമിതപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. വ്യാപാരികളെ നിലനിർത്താനാവശ്യമായ കർമ്മപദ്ധതികൾക്ക് രൂപം നൽകണമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ജോബി. വി ചുങ്കത്ത് ആവശ്യപ്പെട്ടു.