തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇന്നലെ 88 പേരെ കൂടി നിരീക്ഷണത്തിലാക്കി. രോഗ ലക്ഷണങ്ങളുമായി 23 പേരെ പ്രവേശിപ്പിച്ചു. ഇന്നലെ 129 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 59 പേരും ജനറൽ ആശുപത്രിയിൽ 9 പേരും എസ്.എ.ടി ആശുപത്രിയിൽ 8 പേരും പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ഒമ്പത് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 25 പേരും ഉൾപ്പെടെ 110 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 56 പേരെ താമസിപ്പിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ പതിനാറ് പേരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ ലഭിച്ച 72 പരിശോധനാഫലവും നെഗറ്റീവാണ്
വാഹന പരിശോധന
അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 4946 വാഹനങ്ങളിലെ 7272 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.