കഴക്കൂട്ടം: കഴക്കൂട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 300 പേർക്ക് ഭക്ഷ്യധാന്യ കിറ്റുകളും 1000 മാസ്‌കുകളും ചികിത്സാ ധനസഹായവും വിതരണം ചെ‌യ്‌തു. താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം എസ്. ഗോപിനാഥൻ നായർ, കരയോഗം പ്രസിഡന്റ് ആർ. പരമേശ്വരൻ നായർ, സെക്രട്ടറി ജെ. ബാബുക്കുട്ടൻ നായർ, ട്രഷറർ പി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി അനിൽകുമാർ. പി, വനിതാ സമാജം പ്രസിഡന്റ് ഷൈലാ മോഹൻ, മറ്റ് കരയോഗം ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.