തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനവും മരണവും തടയുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് വിവരവിശകലനത്തിന് സ്പ്രിൻക്ലറുമായി സർക്കാർ ധാരണയുണ്ടാക്കിയതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡിനു മുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ ജനങ്ങളെ രക്ഷിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുകയെന്നതാണ് ഒരു സർക്കാരിന്റെ കടമ. അസാധാരണമായ അത്തരം സന്ദർഭങ്ങളിൽ സാധാരണ നടപടികൾ സ്വീകരിച്ചിട്ടുണ്ടാകില്ല. അതിനെ ആക്ഷേപിക്കുന്നതിന് പകരം മഹാമാരി തടയുന്നതിനുള്ള സർക്കാർ നടപടിക്കൊപ്പം നിൽക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്.
കൊവിഡുമായി ബന്ധപ്പെട്ട വിവരശേഖരണവും വിശകലനവും നടത്തി അടിസ്ഥാനപരമായ നടപടി എന്തെന്ന തീരുമാനത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ഇതിന് സർക്കാരുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. കൊവിഡ് ഭീഷണി മാറിയിട്ടില്ല. സമ്പർക്കം ഇല്ലാത്തതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും.രാമചന്ദ്രൻ പിള്ള പറഞ്ഞു.