ration-

തിരുവനന്തപുരം: പ്രധാന മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സംസ്ഥാനത്തെ എ. എ.വൈ, മുൻഗണന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ അരി വിതരണം ഇന്ന് മുതൽ ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാർഡുകാർക്ക് 20, 21 തീയതികളിലും മുൻഗണന (പിങ്ക്) കാർഡുകാർക്ക് 22 മുതലും ആണ് അരി വിതരണം. മുൻഗണന വിഭാഗങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റും 22 മുതൽ നൽകും.

തിരക്ക് ഒഴിവാക്കുന്നതിനായി പിങ്ക് കാർഡുടമകൾക്ക് റേഷൻ കാർഡിന്റെ അവസാന അക്കം അനുസരിച്ചാണ് അരിയും ഭക്ഷ്യ കിറ്റും വിതരണം ചെയുന്നത്. അക്കം ഒന്നിൽ അവസാനിക്കുന്നവർക്ക് 22, 2ന് 23, 3ന് 24, 4ന് 25, 5ന് 26, 6ന് 27, 7ന് 28, 8ന് 29, 9, 0 എന്നിവർക്ക് 30നുമാണ് സാധനങ്ങൾ ലഭ്യമാകുന്നത്.

ഒരാൾക്ക് 5 കിലോ വീതം അരിയാണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ അതത് റേഷൻ കടകളിൽ നിന്ന് ഭക്ഷ്യ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സമീപത്തുള്ള കടയിൽ നിന്ന് വാങ്ങാവുന്നതാണ്. ഇതിനായി വാർഡ് മെമ്പർ അല്ലെങ്കിൽ കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21 ന് മുമ്പ് കിറ്റ് വാങ്ങുന്ന റേഷൻ കടയിൽ സമർപ്പിക്കണം .