തിരുവനന്തപുരം: ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ 9,32,821 കർഷക തൊഴിലാളികൾക്ക് കൂടി 1000 രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. 6,57,176 തൊഴിലാളികൾക്ക് ധനസഹായം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 15,89,997 കർഷക തൊഴിലാളികൾക്ക് സഹായധനം ലഭിക്കും.