തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ (കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ) ഹോട്ട് സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കൻഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകൾ തയ്യാറാക്കിയത്. ആഴ്ചതോറുമുള്ള വിശകലനത്തിനു ശേഷം ഹോട്ട് സ്പോട്ടിൽ നിന്ന് പ്രദേശങ്ങളെ ഒഴിവാക്കും. ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറിയും വ്യക്തമാക്കി.
തിരുവനന്തപുരം-3
തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത്.