വെള്ളറട: ഒറ്റശേഖരമംഗലം വട്ടപ്പറമ്പ് കടവൻകുഴിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ വ്യാജവാറ്റ് സംഘം അക്രമിച്ചു.
അനധികൃതമായി ചാരായം വാറ്റിയ ഒരാളെ അറസ്റ്റുചെയ്‌തു മടങ്ങുമ്പോഴാണ് ഇവർ വാഹനം തടഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വടിവാൾ, ഇരുമ്പുദണ്ഡ് തുടങ്ങിയ ആയുധങ്ങൾ കൊണ്ട് വാഹനം അടിച്ചുതകർത്ത സംഘം എസ്.ഐ സ്വരൂപ്, ഓഫീസർമാരായ ഹർഷകുമാർ, രഞ്ജിത്ത്, രാജീവ്,പോൾ ജയൻ എന്നിവരെ ക്രൂരമായി മർദ്ദിച്ചു. അറസ്റ്റുചെയ്‌ത പ്രതിയെ വിലങ്ങുതകർത്ത് മോചിപ്പിച്ച സംഘം പിടിച്ചെടുത്ത 30 ലിറ്റർ ചാരായവും തട്ടിയെടുത്തു. നിരവധി കേസുകളിൽ പ്രതികളായവരാണ് എക്സൈസ് സംഘത്തെ ആക്രമിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.