hotspots

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ മൂന്ന് പ്രദേശങ്ങൾ. തിരുവനന്തപുരം കോർപറേഷൻ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത് എന്നിവയാണ് പട്ടികയിലുള്ളത്. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേരിൽ ഒരാൾ മണക്കാട് സ്വദേശിയാണ്. തലസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 117 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുരണ്ടും കണക്കിലെടുത്താണ് നഗരത്തെ ഹോട്ട് സ്‌പോട്ടായി പരിഗണിച്ചത്. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ സർക്കാർ നിർദ്ദേശിച്ച ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കളക്ടർ പറഞ്ഞു. രോഗത്തിന്റെ വ്യാപനം വർദ്ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകൾ പുനർ നിർണയിക്കും. ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഇടംപിടിച്ചതോടെ തലസ്ഥാനത്ത് പൊലീസ് പ്രഖ്യാപിച്ച ഇളവുകൾ പിൻവലിച്ചു. നഗരസഭ പരിധിയിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വ്യക്തമാക്കി.

പരിശോധന കർശനമാക്കും
 ഹോട്ട് സ്‌പോട്ട് പ്രദേശത്ത് കഴിയുന്നവരെ ജില്ല

വിട്ട് പോകാൻ അനുവദിക്കില്ല

 അതിർത്തി കടന്നുവരുന്ന സർക്കാർ ജീവനക്കാർ

ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടി സർട്ടിഫിക്കറ്റ് കാണിക്കണം

 ഹോട്ട്‌ സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക

അകലം പാലിച്ച് പ്രഭാത നടത്തം/ സായാഹ്ന നടത്തം

എന്നിവയും അനുവദിക്കും. വീടിന് അടുത്തുള്ള സ്ഥലങ്ങളാണ് ഉപയോഗിക്കേണ്ടത്.

എന്നാൽ സംഘം ചേർന്നുള്ള നടത്തം അനുവദിക്കില്ല.