തിരുവനന്തപുരം: ലോക്‌ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കേരളത്തിലെ ഇളവുകള്‍ എല്ലാം കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇളവെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും കേരളത്തിലെ ഇളവുകള്‍ ഇന്നുമുതൽ നടപ്പിൽ വന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രത്തിന് വിശദീകരണം നല്‍കുെമന്ന കാര്യം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു.
കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്നെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. വര്‍ക്‌ഷോപ്, ബാര്‍ബര്‍ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കി. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചതും ശരിയല്ല. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമെന്നും കേന്ദ്രം പറയുന്നു.