yogi-adityanath

ലക്നൗ: സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടുകളിൽ ഒരു രീതിയിലുള്ള ഇളവുകളും നൽകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ലോക്ക് ഡൗൺ സമയത്ത് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലെ തൊഴിലാളികൾ സർക്കാർ മാർഗനിർദ്ദേശങ്ങളും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ നൽകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലേയും ജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകണമെന്നും ഗർഭിണികളും കുട്ടികളുമുള്ള വീടുകളിൽ ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.