ആന്ധ്ര: പ്രസിദ്ധമായ കാളഹസ്തി ക്ഷേത്രം നിലകൊള്ളുന്ന നഗരത്തിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവർക്കാണ് രോഗ ബാധയുണ്ടായിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊലീസുദ്യോഗസ്ഥരായ എട്ടുപേരും മുനിസിപ്പാലിറ്റി, റവന്യൂ വകുപ്പിലെ ഏതാനും ചിലർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാളഹസ്തി റെഡ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയാണ്.
കൊവിഡ് ബാധിതരായ എല്ലാവരെയും തിരുപ്പതി റൂയിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുൻസിപ്പൽ കമ്മിഷണർ ശ്രീകാന്ത് അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരുടേയും കുടുംബങ്ങളെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയതായും ജില്ലാ കളക്ടർ നാരായൺ ഭരത് ഗുപ്ത അറിയിച്ചു.