കല്ലമ്പലം: വീട്ടിൽ ചാരായം വാറ്റി വില്പനനടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റുചെയ്തു. മടവൂർ തങ്കക്കല്ല് ഈട്ടിമൂട് തൻസീർ മൻസിലിൽ തൻസീർ (33) ആണ് അറസ്റ്റിലായത്‌. നാല് ലിറ്റർ ചാരായം, 35 ലിറ്റർ കോട, പ്രഷർകുക്കർ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, കണ്ടൻസിംഗ് കോയിൽ, പാത്രങ്ങൾ തുടങ്ങിയ വാറ്റ് ഉപകരണങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർ എ. അഷറഫിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജീർ, താരിഖ്, യശസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്തു. ബിവറേജസുകളും, ബാറുകളും പൂട്ടിയതിനാൽ പലരും ചാരായം വാറ്റിലേക്ക് തിരിഞ്ഞതായും പ്രദേശത്ത് ഇതിന്റെ ഉപയോഗവും വില്പനയും വർദ്ധിച്ചതായും സി.ഐ പറഞ്ഞു.