കൊൽക്കത്ത: ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനെതിരെ(ഐ.സി.എം.ആർ )ഗുരുതര ആരോപണവുമായി പശ്ചിമബംഗാൾ സർക്കാർ രംഗത്തെത്തി. കേടുവന്ന ടെസ്റ്റിംഗ് കിറ്റുകളും തീർച്ചയില്ലാത്ത ഫലങ്ങളുമാണ് ഐ.സി.എം.ആർ നൽകുന്നതെന്നും പലപ്പോഴും പരിശോധനാഫലങ്ങൾ തരാൻ വളരെ വൈകുന്നുവെന്നുമാണ് പശ്ചിമബംഗാൾ സർക്കാരിന്റെ പ്രധാന ആരോപണം.
ഇത് സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും അവർ പറയുന്നു. ഫലങ്ങൾ വൈകാനുള്ള കാരണമന്വേഷിക്കണമെന്ന് സർക്കാർ ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കിറ്റുകൾ എത്തിച്ചിരുന്ന സമയത്ത് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും കിറ്റ് വിതരണം ഐ.സി.എം.ആർ വഴിയാക്കിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും സംസ്ഥാന ആരോഗ്യവകുപ്പിന്റെ കുറ്റപ്പെടുത്തൽ.