ബംഗളൂരു: ലോക്ക്ഡൗൺ തുടങ്ങിയിട്ട് ഇന്നേവരെ കുളിക്കാത്ത ഭർത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുയമായി ഒരു വീട്ടമ്മ. ഭർത്താവിൻെറ ശല്യം സഹിക്കാതായതോടെയാണ് രണ്ട് കൂട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ പൊലീസിനെ സമീപിച്ചത്. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ ദിവസം മുതൽ ഇന്ന് വരെ ഭർത്താവ് കുളിച്ചിട്ടില്ല. പല ചരക്ക് കട നടത്തുന്ന ഭർത്താവ് ലോക്ക് ഡൗണിനുശേഷം കടയിൽ പോകുന്നുമില്ല. പലചരക്ക് കട തുറക്കാമെങ്കിലും ഭർത്താവ് വീട്ടിൽ തന്നെയിരിക്കുകയാണ്. എന്നിട്ട് നിരന്തരം
ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നു എന്നാണ് വീട്ടമ്മ പരാതിയിൽ പറയുന്നത്.
ബംഗളൂരുവിലെ ജയനഗറിലാണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിക്കുന്നത്.
വീട്ടിലിരിക്കുന്ന ഭർത്താവ് ലോക്ക് ഡൗൺ ദിവസം മുതൽ ഒരു തരത്തിലുളള വ്യക്തിശുചിത്വവും പാലിക്കുന്നില്ല. കൊവിഡ് പടരുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വീട്ടമ്മ ഭർത്താവിനെ പറഞ്ഞ് മനസിലാക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛൻ കുളിക്കാത്തത് കണ്ട് മക്കളും കുളിക്കാതായതായി പരാതിയിൽ പറയുന്നു.
.