ഡെറാഡൂൺ: കൊവിഡ് ബാധയെന്ന സംശയത്തെ തുടർന്ന് ആനക്കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ സുൽത്താൻ എന്ന ആനക്കുട്ടിയിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇന്ത്യൻ വെറ്റിറിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. രോഗലക്ഷണങ്ങളെ തുടർന്ന് ആനയെ മാറ്റിപാർപ്പിച്ചു.
ആനക്കുട്ടി കാണിച്ചത് പകർച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് ടൈഗർ റിസർവ് ഡയറക്ടർ അമിത് വർമ വ്യക്തമാക്കി. ഹരിദ്വാറിൽ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതൽ പരിശോധനയും അണുനശീകരണവും ചികിത്സയും നടത്തുമെന്നും അമിത് വർമ പറഞ്ഞു.