yogi-adithyanath

ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് (89) നിര്യാതനായി. തിങ്കളാഴ്ച രാവിലെ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചാണ് നിര്യാതനായത്. ഇദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

ആ​രോ​ഗ്യം മോശമായതിനെ തുടർന്ന് ഇദ്ദേഹം കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്നു ആനന്ദ് സിംഗ് ബിസ്ത്. ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂരിലാണ് താമസിച്ചിരുന്നത്.