gd

വർക്കല: ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ മൂന്ന് പ്രദേശങ്ങളിൽ ഒന്നായ വർക്കല നഗരസഭാ പ്രദേശത്ത് ഇന്നലെ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങിയത് പൊലീസ് തടഞ്ഞു. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയവരെ പൊലീസ് താക്കീതും ചെയ്തു. ഇതോടെ വർക്കല നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കി. നഗരപരിധിയിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും നിരത്തിലോടിയതോടെ പരിശോധന കർശനമാക്കുകയായിരുന്നു. അമ്പതോളം വാഹനങൾ പൊലീസ് കസ്റ്റടിയിലെടുത്തു. ചിലരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഹെൽമറ്റും മാസ്കും ഇല്ലാതെ സഞ്ചരിച്ചവരെ കണ്ടെത്തി ഇവർക്ക് ബോധവത്കരണവും നടത്തി. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിൽ വർക്കല പൊലിസ് ഒപ്പമുണ്ടന്ന സന്ദേശവും പൊതുജനത്തിന് നൽകിയായിരുന്നു.