തിരുവനന്തപുരം: സ്‌പ്രിംഗ്ളർ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസൻ. വിവാദത്തിൽ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും വിഷയത്തിൽ സി.ബി. ഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കും പിണറായിക്കും ഒരേ സമീപനമാണ്. പ്രതിയോഗികളെ അടിച്ചമർത്തുന്നതാണ് ലക്ഷ്യം. കാനം രാജേന്ദ്രൻ കാനനത്തിൽ തപസിരിക്കുകയാണോ എന്ന് സംശയമാണെന്നും സ്‌പ്രിംഗ്ളർ വിവാദത്തിൽ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി