photo

വിതുര: പഞ്ചായത്തിലെ മണിതൂക്കി സംസ്കാരിക നിലയത്തിന് സമീപം ചാരായം വാറ്റിയ മണിതൂക്കി റോഡരികത്ത്‌ പുത്തൻവീട്ടിൽ രവീന്ദ്രൻ കാണിയുടെ മകൻ ശ്രീക്കുട്ടൻകാണിയെ (26)പൊലീസ് അറസ്റ്റുചെയ്തു. രണ്ടു ലിറ്റർ ചാരായവും, 30ലിറ്റർ വാഷും, വാറ്റ്ഉപകരണ ങ്ങളും പിടിച്ചെടുത്തു. വിതുര സി. ഐ. എസ്. ശ്രീജിത്ത്‌, എസ്. ഐ. സുധീഷ്, എ. എസ്. ഐ. ഷിബു, സി. പി. ഒമാരായ രതീഷ്, ജയരാജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.