വർക്കല:ലോക്ക് ഡൗണിലെ വിവാഹം മാതൃകപരമാക്കി നവവരനും വധുവും.നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവഹത്തിൽ സദ്യ നൽകിയത് വിശ്രമിമില്ലാതെ തൊഴിലെടുക്കുന്ന പൊലീസുകാർക്ക്.വർക്കല സ്റ്റേഷനിലെ പൊലീസുകാർക്കാണ് ആര്യ-വിവേക് ദമ്പതികൾ ചേർന്ന് അന്നം വിളമ്പിയത്.ഇതോടൊപ്പം തെരുവിൽ അലയുന്നവർക്കും ഭക്ഷണം നൽകാൻ ഇരുവരും മറന്നില്ല.താലൂക്ക് ആശുപത്രിക്ക് സമീപം വിജയ് വിലാസത്തിൽ വർക്കല ന്യൂ സ്റ്റുഡിയോ ഉടമയുമായ വിജയ് പ്രകാശൻ പിളള-ജയകുമാരി ദമ്പതികളുടെ മകൾ അര്യ.വാച്ചർമുക്കിൽ ഉദയത്തിൽ ഉദയൻ-ജലജ ദമ്പതികളുടെ മകൻ വിവേക് എന്നിവരാണ് ഇന്നലെ വധു ഗൃഹത്തിൽ വിവാഹിതരായത്.ആര്യ ബി-ടെക് ബിരുദധാരിയും വിവേക് വിദേശത്ത് സോഫ്റ്റ്‌വെയർ എൻജിനിയറുമാണ്.