തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം തട്ടിപ്പാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. മൂന്നുമാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കുക വഴി കോവിഡ് കാലത്തും ബാങ്കുകൾക്ക് അധിക ലാഭം ഉണ്ടാക്കി കൊടുക്കുന്ന നയമാണ് റിസർവ് ബാങ്ക് കൈക്കൊണ്ടത്. ഇത് തിരുത്തണമെന്നും ഒരു വർഷത്തെ പലിശ രഹിത മോറട്ടോറിയം വേണമെന്നും സമിതി നേതാക്കളായ കമലാലയം സുകു, കെ.എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.