apr18b

ആറ്റിങ്ങൽ: ലോക് ഡൗൺ കാലത്ത് വീടുകളിൽ സുരക്ഷിതരായി കഴിഞ്ഞുകൊണ്ട് പോഷകസമൃദ്ധമായ ഇല വിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളുമായി കുട്ടികളോട് സംവദിച്ച അദ്ധ്യാപകൻ ശ്രദ്ധാ കേന്ദ്രമാകുന്നു. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അദ്ധ്യാപകനും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ കമ്മൂണിറ്റി പൊലീസ് ഓഫീസറുമായ അവനവഞ്ചേരി സുകൃതത്തിൽ എൻ. സാബുവാണ് മൈക്രോ ഗ്രീൻ കൃഷി രീതിയിൽ വിപ്ലവം സൃഷ്ടിക്കുന്നത്.

വീട്ടിൽ എപ്പോഴും സുലഭമായി ലഭിക്കുന്ന ചെറുപയർ, കടല, റാഗി, ഉലുവ, ചീര, കടുക്,​ എള്ള് ,​ ഉള്ളി തുടങ്ങിയവ ഉപയോഗിച്ചാണ് കൃഷിരീതി സാബു പരീക്ഷിച്ചത്. എല്ലാം വൻ വിജയമായിരുന്നു. താൻ വിജയം കണ്ടെത്തിയ കൃഷി രീതി സ്കൂളിലെ കുട്ടികൾക്കായി ആവിഷ്കരിച്ച യൂ ടൂബ് ചാനലിൽ അപ്ലോഡ് ചെയ്തു. അമ്പതോളം കുട്ടികൾ ഇത് പരീക്ഷിച്ചതോടെ മൈക്രോ ഗ്രീൻ കൃഷി വിപ്ലവത്തിന് തുടക്കമായി. അദ്ധ്യാപികയായ ഭാര്യ സുസ്മിത മക്കളായ ഹരിലക്ഷ്മി,​ സാത്വിക എന്നിവരും സഹായത്തിനുണ്ട്.