photo

നെടുമങ്ങാട് : കോവിഡ് രോഗ പ്രതിരോധത്തിന് എം.പി ഫണ്ടിൽ നിന്നു താലൂക്കിലെ നാല് ആശുപത്രികൾക്ക് അനുവദിച്ച 50 ലക്ഷം രൂപയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ഒരു രൂപ പോലും വിനിയോഗിച്ചില്ലെന്ന് അടൂർ പ്രകാശ് എം.പി ആരോപിച്ചു.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനകീയ കിച്ചനിലൂടെ പതിനായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഫണ്ട് വിനിയോഗത്തെ കുറിച്ചുള്ള റിപ്പോർട്ട് ഉത്തരവാദിത്തമുള്ളവരോട് ചോദിക്കുമെന്ന് എം.പി വ്യക്തമാക്കി. നെടുമങ്ങാട് എൽ.എം.എ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അഷ്കർ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സ്വരൂപിച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എം.പിയെ ഏൽപ്പിച്ചു.നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള ,കല്ലയം സുകു ,അഡ്വ.എൻ.ബാജി,ആനാട് ജയൻ,കെ.ജെ ബിനു,ടി.അർജ്ജുനൻ,ആർ.ആർ.രാജേഷ്, സതീഷ് കുമാർ, എൻ.ഫാത്തിമ, ശരത് ശൈലേശ്വരൻ, ഹാഷിം റഷീദ്, കരുപ്പൂര് ഷിബു എന്നിവർ പങ്കെടുത്തു.