വെള്ളറട: കുട്ടിപൊലീസ് കൃഷിചെയ്ത പച്ചക്കറികളും വീട്ടുവളപ്പിലെ ഫലങ്ങളും ശേഖരിച്ച് കമ്മ്യൂണിറ്റി കിച്ചണിന് കൈമാറി. ആനാവൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകളും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുമാണ് തങ്ങളുടെ വീട്ടിൽ കൃഷിചെയ്ത പച്ചക്കറികളും ധാന്യങ്ങളും ശേഖരിച്ച് കുന്നത്തുകാൽ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിന് കൈമാറിയത്. കുട്ടിപൊലീസിന്റെ പ്രവർത്തനങ്ങൾക്ക് മാരായമുട്ടം സി.ഐ അനിൽകുമാറും കോഡിനേറ്ററും അദ്ധ്യാപകനുമായ സൗദീഷ് തമ്പിയും നേതൃത്വം നൽകി. ഉല്പന്നങ്ങൾ പഞ്ചായത്തു പ്രസിഡന്റ് എച്ച്.എസ് അരുണിനു കൈമാറി.കൂടാതെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ സാനിട്ടൈസറുകൾ,മാസ്കുകൾ, കരകൗശല വസ്തുക്കൾ എന്നിവയും നിർമമിച്ചുനൽകി.