നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ കമ്മ്യുണിറ്റി കിച്ചന്റെ പ്രവർത്തനങ്ങൾക്കായി എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ധനസഹായം കൈമാറി.യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസിൽ നിന്ന് നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ തുക ഏറ്റുവാങ്ങി.നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായരും യോഗം യൂണിയൻ ഭരണസമിതി അംഗങ്ങളും സന്നിഹിതനായിരുന്നു.