ബാലരാമപുരം:കോൺഗ്രസിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഫീസ് വാർഡ് ബൂത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പച്ചക്കറിക്കിറ്റ് വിതരണം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് റാഫി,​വാർഡ് പ്രസിഡന്റ് നാഗരാജൻ,​സെക്രട്ടറി സന്ധ്യ,​രാജേഷ് എന്നിവരുടെ നേത്യത്വത്തിൽ ശേഖരിച്ച 350 ഓളം പച്ചക്കറിക്കിറ്റുകളാണ് വിതരണം നടത്തിയത്.കോവളം ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ,​ഡി.സി.സി സെക്രട്ടറി മുത്തുകൃഷ്ണൻ,​ നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു,​ എം.എം.സുധീർ,​തലയൽ മധു,​കിസാൻ സഭ ജില്ലാ സെക്രട്ടറി ടി.എസ് ലാലു,​തേമ്പാമുട്ടം സുനിൽ എന്നിവർ സംബന്ധിച്ചു.