തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ പേർ കൊവിഡ് മുക്തരായി. കാസർകോട്ട് 19 പേരുടെയും ആലപ്പുഴയിൽ രണ്ടുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഈ രണ്ട് ജില്ലകളിലായി 21 പേർ ഇന്ന് ആശുപത്രി വിടുമെന്നാണ് റിപ്പോർട്ട്. നിരീക്ഷണത്തിലുള്ള മറ്റുള്ളവരുടെ ഫലങ്ങളും തുടർ ദിവസങ്ങളിൽ ലഭിക്കും.