കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി അഞ്ചാം ക്ലാസുകാരി മരിച്ചു. കണ്ണൂർ മുരിങ്ങാട്ടുപാറയിൽ സജിയുടെ മകൾ അശ്വതിയാണ് മരിച്ചത്.കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ തിരുവനന്തപുരം പാറശാലയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒന്നര വയസുകാരി മരിച്ചിരുന്നു. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏകമകളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാൻ പോയ കുട്ടി, പശു ഓടിയതിനെത്തുടർന്ന് കയറിൽ കുരുങ്ങുകയായിരുന്നു.