പാലോട്: ഇളവുകൾ നൽകിയതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവരെയും നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനയാത്രികരേയും കുടുക്കാൻ പാലോട് പോലീസ്. ജില്ലാ അതിർത്തിയായ ചല്ലിമുക്കിൽ എല്ലാ വാഹനങ്ങളും കർശന പരിശോധനക്കു ശേഷമാണ് കടത്തിവിടുന്നത്. പാലോട് റെയ്ഞ്ച് ഓഫീസിനു സമീപത്തെ ചെക്കിംഗ് പോയിന്റിലും പരിശോധനയുണ്ട്. അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്ന വാഹനയാത്രികരെ കർശന താക്കീത് നൽകി തിരിച്ചയച്ചു. ഇന്ന് മുതൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമ ലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.